അ​മ്മ അ​മേ​രി​ക്ക​യി​ലേ​ക്ക് വ​രു​മ്പോ​ൾ ഈ ​നി​മി​ഷം ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​വി​ല്ല; അ​മ്മ​യി​ൽ വാ​ചാ​ല​യാ​യി ക​മ​ല

03:10 PM Nov 08, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ: ഇ​ത്ത​ര​മൊ​രു നി​മി​ഷം ഉ​ണ്ടാ​കു​മെ​ന്ന് പ​ത്തൊ​മ്പ​താം വ​യ​സി​ൽ ഇ​ന്ത്യ​യി​ല്‍ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് വ​രു​മ്പോ​ള്‍ അ​മ്മ ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വി​ല്ലെ​ന്ന് യു​എ​സ് നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ്. ത​ന്‍റെ സ്ഥാ​ന​ല​ബ്ദി​യി​ൽ ത​നി​ക്കേ​റ്റം ഏ​റ്റ​വും ന​ന്ദി​യു​ള്ള​ത് അ​മ്മ ശ്യാ​മ​ള ഗോ​പാ​ല​നോ​ടാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​സം​ഗ​ത്തി​ൽ ക​മ​ല അ​മ്മ​യെ​ക്കു​റി​ച്ച് വാ​ചാ​ല​യാ​യി. ഇ​ങ്ങ​നെ​യൊ​രു നി​മി​ഷം ഉ​ണ്ടാ​വു​മെ​ന്ന് അ​മ്മ ഒ​രി​ക്ക​ലും വി​ചാ​രി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ ഇ​ത് സാ​ധ്യ​മാ​വു​ന്ന ഒ​രു അ​മേ​രി​ക്ക ഉ​ണ്ടാ​വു​മെ​ന്ന് അ​വ​ര്‍ ഉ​റ​ച്ച് വി​ശ്വ​സി​ച്ചി​രു​ന്നു- ക​മ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ൽ ഈ ​പ​ദ​വി​യി​ലെ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ല. ഈ ​രാ​ത്രി കാ​ണു​ന്ന ഓ​രോ കൊ​ച്ചു പെ​ൺ​കു​ട്ടി​ക്കും ഇ​ത് സാ​ധ്യ​മാ​കു​ന്ന രാ​ജ്യ​മാ​ണി​തെ​ന്ന് മ​ന​സി​ലാ​കും- ക​മ​ല പ​റ​ഞ്ഞു.

ക​മ​ല​യു​ടെ വി​ജ​യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വാ​രൂ​ര്‍ ജി​ല്ല​യും പ​ങ്കു​ചേ​ര്‍​ന്നു. ശ്യാ​മ​ള ഗോ​പാ​ല​ന്‍റെ ജ​ന്മ​ദേ​ശ​മാ​യ തി​രു​വാ​രൂ​രി​ലെ വീ​ടു​ക​ളി​ല്‍ ക​മ​ല​യ്ക്ക് വേ​ണ്ടി കോ​ലം വ​ര​ച്ചും പോ​സ്റ്റ​ര്‍ പ​തി​പ്പി​ച്ചും നാ​ട്ടു​കാ​ർ വി​ജ​യാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.