മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ; അ​ർ​ണ​ബി​നെ ജ​യി​ലി​ലേ​ക്ക് മാ​റ്റി

02:45 PM Nov 08, 2020 | Deepika.com
മും​ബൈ: ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി​യെ ന​വി​മും​ബൈ​യി​ലെ ത​ലോ​ജ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി. അ​ലി​ബാ​ഗി​ലെ മു​നി​സി​പ്പ​ൽ സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ അ​ർ​ണ​ബ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ക്വാ​റ​ന്‍റൈ​ൻ ക​ന്ദ്ര​ത്തി​ൽ മ​റ്റൊ​രാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ർ​ണ​ബ് സ​ജീ​വ​മാ​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ അ​ർ​ണ​ബി​ന് മൊ​ബൈ​ൽ ഫോ​ൺ ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി അ​ലി​ബാ​ഗ് ജ​യി​ൽ സൂ​പ്ര​ണ്ടി​ന് ക​ത്തെ​ഴി​യ​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച അ​റ​സ്റ്റി​ലാ​യ അ​ര്‍​ണ​ബി​നെ ഈ​മാ​സം 18 വ​രെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു. ആ​ർ​ക്കി​ടെ​ക്ട്-​ഇ​ന്‍റ​രി​യ​ർ ഡി​സൈ​ന​ർ അ​ൻ​വ​യ് നാ ​യി​ക്കും അ​മ്മ​യും ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലാ​ണ് അ​ർ​ണ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ സ്റ്റു​ഡി​യോ നി​ർ​മി​ച്ച​തി​നു​ള്ള 5.40 കോ​ടി രൂ​പ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ അ​ൻ​വ​യ് നാ​യി​ക്കും(53) അ​മ്മ കു​മു​ദി നാ​യി​ക്കും 2018ൽ ​ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് കേ​സ്. ഇ​വ​രു​ടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ അ​ർ​ണ​ബി​ന്‍റെ പേ​രു പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.