കാസർഗോഡ്: എം.സി കമറുദ്ദീൻ എംഎൽഎയുടെ രാജി ആവശ്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലിം ലീഗാണെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. കമറുദ്ദീനെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ല. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്.
കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പാണ് അറസ്റ്റുണ്ടായത്. എന്നാൽ നിയമ നടപടിയെ എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.സി കമറുദ്ദീന്റെ രാജി: നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലിം ലീഗെന്ന് എം.എം ഹസൻ
02:23 PM Nov 08, 2020 | Deepika.com