തിരുവനന്തപുരം: ഫ്രഞ്ച് പോലീസുകാരൻ മുസ്ലിം യുവതിയോട് കാണിക്കുന്ന ക്രൂരകൃത്യം എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ഫേസബുക്കിൽ വൈറലാകുകയും ചെയ്തു.
ഫ്രഞ്ച് പോലീസ് മുസ്ലിം പെണ്കുട്ടിയോടുകാണിച്ച ക്രൂ രകൃത്യം കണ്ടോളൂ- എന്ന തരത്തിലാണ് മലയാളത്തിൽ വീഡിയോ പ്രചരിച്ചത്. പ്രവാചക നിന്ദ ആരോപിച്ച കാർട്ടൂൺ വിവാദമായതിനെ തുടർന്നാണ് ഫ്രാൻസിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പുറത്തുവന്ന ഈ വീഡിയോ വ്യാജമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഫ്രാൻസിലേതെന്ന പേരിൽ ( അമേരിക്കയിൽ നടന്നത് എന്ന നിലയിലും ചിലർ ഇത് പ്രചരിപ്പിക്കുന്നുണ്ട്) പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ യഥാർ ഥത്തിൽ കാനഡിയിൽനിന്നുള്ളതാണ്. കാനഡയിലെ ആല്ബ്രട്ട സംസ്ഥാനത്തിലെ കെല്ഗറിയില് 2017 ഡിസംബറിലാണ് ഇത് സംഭവിച്ചത്.
പോലീസ് നടപടിക്ക് വിധേയയാകുന്ന യുവതി മുസ്ലിം വിഭാഗത്തിൽപ്പെട്ടതല്ല. അവരുടെ തലയിൽ മതാചാരപ്രകാരമുള്ള ശിരോവസ്ത്രവുമല്ല. മര്‍ദനത്തിന് ഇരയായ യുവതിയുടെ പേര് ദാലിയ കാഫി എന്നാണ്.
തലമുടിയില്‍ കെട്ടിവച്ച സ്ക്രാഫാണ് ദാലിയയുടെ തലയിലുണ്ടായിരുന്നത്. കാനഡയിലെ കെള്ഗറിയില് കര്‍ഫ്യു പ്രഖ്യപ്പിച്ചിരുന്നു. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ വീടിന് പുറത്തിറങ്ങുന്നത് നിരോധിച്ചിരുന്നു. സുഹൃത്തിനെ കാണാന്‍ പോയ ദാലിയ കര്‍ഫ്യു തുടങ്ങിയതിന് ശേഷമാണ് വിട്ടിലേക്ക് മടങ്ങിയത്.
വഴിയിൽ പോലീസ് അവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ യഥാർഥ പേര് പറയാതെ ദാലിയ സഹോദരിയുടെ പേര് പറഞ്ഞു. പേര് വ്യാജമാണെന്ന് മനസിലാക്കിയ പോലീസ് ദാലിയയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടു വന്നു.
അറസ്റ്റ് ചെയ്തതിന് ശേഷം ദാലിയയെ ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയപ്പോഴാണ് വീഡിയോയില്‍ കാണുന്ന സംഭവം നടന്നത്. തലയില്‍ കെട്ടിയ സ്കാര്‍ഫ് അ ഴിക്കാന് പോലീസ് കോണ്‍സ്റ്റബിള്‍ ശ്രമിച്ചു. ഇതിന് വിസമ്മതിച്ച ദാലിയയും കോണ്‍സ്റ്റബിളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഇതിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ ദാലിയയെ നിലത്ത് എറിഞ്ഞു. സംഭവത്തില്‍ ദാലിയക്ക് ഗുരുതരമായി പരിക്കുണ്ടായി. ഗുരുതുരമായ പരിക്കേറ്റ ദാലിയയുടെ മുക്കിന്റെ എല്ല് ഒടിഞ്ഞിരുന്നു. മുകളിലെ ചുണ്ടും മുറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നിലവില്‍ കാനഡയിലെ കോടതിയില്‍ കേസുണ്ട്. സംഭവത്തിന്റെ ഈ വീഡിയോ കുറിച്ച് ദിവസം മുമ്പേയാണ് കാനഡയിലെ ഒരു ജഡ്ജ് പുറത്ത് വിട്ടത്.
മുസ്ലിം യുവതിക്കു നേരെ ഫ്രഞ്ച് പോലീസിന്റെ ക്രൂര മർദനം; ഇത് മുഖപുസ്തകത്തിലെ പച്ചക്കള്ളം
12:14 PM Nov 08, 2020 | Deepika.com