ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. ഇന്നലെ രാജ്യത്ത് 45,674 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 559 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ആകെ മരണം 1,26,162 ആയി. നിലവിൽ 5,12,665 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,082 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 78.7 ലക്ഷം കടന്നു.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു
10:54 AM Nov 08, 2020 | Deepika.com