പാരീസ്: കരുത്തരായ പിഎസ്ജി വീണ്ടും വിജയവഴിയിൽ. അർജന്റീന താരം ഏയ്ഞ്ചൽ ഡി മരിയയുടെ ഇരട്ട ഗോളിൽ ലീഗ് വണ്ണിൽ റെന്നെസിനെ പിഎസ്ജി പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു വിജയം.
മോയിസ് കീൻ ആണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. നെയ്മർ, കിലിയൻ എംബാപ്പെ, മൗറോ ഇക്കാർഡി, യുവാൻ ബെർനറ്റ്, പാബ്ലോ സരബിയ, മാർകോ വെറാറ്റി എന്നീ പ്രമുഖരൊന്നും ഇല്ലാതെയാണ് പിഎസ്ജി കളത്തിലെത്തിയത്.
മോയിസ് കീനിന്റെ ഗോളിനു വഴിയൊരുക്കുകയും രണ്ട് ഗോൾ നേടുകയും ചെയ്ത ഡി മരിയ ആണ് പാരീസുകാരുടെ വിജയ ശിൽപി. 11 ാം മിനിറ്റിൽ തന്നെ പിഎസ്ജി മുന്നിലെത്തി. 21, 73 മിനിറ്റുകളിൽ വലകുലുക്കി മരിയ അക്കൗണ്ട് ക്ലോസ് ചെയ്തു.
ഏയ്ഞ്ചൽ "ഗോൾ' മരിയ; പിഎസ്ജി വീണ്ടും വിജയവഴിയിൽ
09:29 AM Nov 08, 2020 | Deepika.com