അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്ക് കോ​വി​ഡ്

09:14 AM Nov 08, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 119,486 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്.

ഇ​തോ​ടെ ഇ​വി​ടു​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 10,178,072 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 1,022 പേ​ർ​കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ വൈ​റ​സ് ബാ​ധി​ച്ചു​ള്ള ആ​കെ മ​ര​ണ സം​ഖ്യ 243,248 ആ​വു​ക​യും ചെ​യ്തു.

6,441,744 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ൽ 3,493,080 പേ​ർ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 156,553,957 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ർ​ജി​യ, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, വി​സ്കോ​സി​ൻ, ന്യു​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ.