വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്തെ ഐക്യത്തോടെ നയിക്കുമെന്ന് പറഞ്ഞ ബൈഡൻ ഭിന്നിപ്പിച്ചു ഭരിക്കലല്ല തന്റെ നയമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ആഫ്രിക്കൻ അമേരിക്കക്കാരുടെ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചു- അദ്ദേഹം പറഞ്ഞു.
വംശീയത തുടച്ചു നീക്കി തുല്യത തിരിച്ചു പിടിക്കാനുള്ള സമയമാണ് മുന്നിലുള്ളതെന്നു പറഞ്ഞ ബൈഡൻ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചു പിടിക്കുമെന്ന് ബൈഡൻ
07:23 AM Nov 08, 2020 | Deepika.com