തോ​റ്റി​ട്ടും തോ​ൽ​വി സ​മ്മ​തി​ക്കാ​തെ ട്രം​പ്; താ​ൻ ജ​യി​ച്ചെ​ന്ന് വീ​ണ്ടും ട്വീ​റ്റ്

11:07 AM Nov 08, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡിസി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും അ​ത് അം​ഗീ​ക​രി​ക്കാ​തെ വീ​ണ്ടും ട്വീ​റ്റു​ക​ളു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്ത്. ഏ​ഴ് കോ​ടി വോ​ട്ടു​ക​ൾ ത​നി​ക്ക് ല​ഭി​ച്ചെ​ന്നും ഒ​രു സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും കൂ​ടി​യ വോ​ട്ടാ​ണി​തെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ൽ വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. ഇ​ത് മു​ൻ​പോ​രി​ക്ക​ലും സം​ഭ​വി​ക്കാ​ത്ത കാ​ര്യ​മാ​ണ്.

മെ​യി​ൽ ഇ​ൻ ബാ​ല​റ്റ് വോ​ട്ടു​ക​ൾ​ക്ക് ആ​വ​ശ്യ​പ്പെ​ടാ​ത്ത ല​ക്ഷ​ക​ണ​ക്കി​നു പേ​ർ​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്നും ഇ​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും ട്രം​പ് ത​ന്‍റെ പു​തി​യ ട്വീ​റ്റി​ൽ കു​റി​ച്ചു.