ഇ​ന്ദി​രാ ഗാ​ന്ധി​യു​മാ​യി ഉ​ദ്ദ​വി​നെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് പാ​ർ​ട്ടി​ക്ക് അ​ഭി​മാ​നം: ശി​വ​സേ​ന

04:15 AM Nov 08, 2020 | Deepika.com
മും​ബൈ: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ അ​റ​സ്റ്റ് വി​ഷ​യ​ത്തി​ൽ ബി​ജെ​പി ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളെ പ​രി​ഹ​സി​ച്ച് ശി​വ​സേ​ന മു​ഖ​പ​ത്രം സാം​ന. തി​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നേ​റ്റ തോ​ൽ​വി പോ​ലെ​യാ​ണ് അ​ർ​ണ​ബി​ന്‍റെ അ​റ​സ്റ്റ്. തോ​ൽ​വി​ക്ക് ശേ​ഷ​വും ട്രം​പി​നെ​പോ​ലെ, വ്യാ​ജ​വാ​ർ​ത്ത​ക​ൾ ബി​ജെ​പി​ക്കാ​ർ പ്ര​ച​രി​പ്പി​ക്കു​ന്നു- സാം​ന പ​റ​യു​ന്നു

ഉ​ദ്ദ​വ് താ​ക്ക​റെ​യെ​യും ഇ​ന്ദി​ര​ഗാ​ന്ധി​യേ​യും ഉ​പ​മി​ച്ച് പോ​സ്റ്റ​റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ബി ​ജെ പി​യു​ടെ സ​മ​നി​ല തെ​റ്റി​യെ​ന്ന് വേ​ണം ക​ണ​ക്കാ​ക്കാ​ൻ. തി​ക​ഞ്ഞ അ​ജ്ഞ​ത​യാ​ണി​ത്. ഇ​ന്ദി​രാ ഗാ​ന്ധി​യു​മാ​യി ഉ​ദ്ദ​വി​നെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് പാ​ർ​ട്ടി​ക്ക് അ​ഭി​മാ​ന​മാ​ണെ​ന്നും സാം​ന പ​റ​യു​ന്നു.