ബൈ​ഡ​നും ക​മ​ല​യ്ക്കും ആ​ശം​സ‍​ക​ൾ നേ​ർ​ന്ന് മോ​ദി

01:45 AM Nov 08, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ജോ ​ബൈ​ഡ​ന് ആ​ശം​സ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ യു​എ​സ് ബ​ന്ധം കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ വീ​ണ്ടും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് മോ​ദി ട്വീ​റ്റ് ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ങ്ങ​ളു​ടെ സം​ഭാ​വ​ന നി​ർ​ണാ​യ​ക​വും വി​ല​മ​തി​ക്കാ​നാ​വാ​ത്ത​തു​മാ​യി​രു​ന്നു. ഇ​ന്ത്യ-​യു​എ​സ് ബ​ന്ധ​ത്തെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ വീ​ണ്ടും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി വി​ജ​യി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സി​നെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു. എ​ല്ലാ ഇ​ന്ത്യ-​അ​മേ​രി​ക്ക​ക്കാ​ർ​ക്കും അ​ഭി​മാ​ന​മാ​ണ് വി​ജ​യ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു.