കുവൈറ്റ് സിറ്റി: കുവൈറ്റിൽ ശനിയാഴ്ച 742 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 131,205 ആയി.
കോവിഡ് ചികിത്സയിലായിരുന്ന നാല് പേര് കൂടി ഇന്ന് മരണമടഞ്ഞതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 808 ആയി ഉയര്‍ന്നു. ഇന്ന് 626 പേരാണു രോഗ മുക്തരായത്. 121,889 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്.
നിലവിൽ 8,508 പേർ ചികിൽസയിൽ കഴിയുന്നതായും ഇതിൽ 114 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈറ്റിൽ ശനിയാഴ്ച 742 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; നാല് മരണം
01:34 AM Nov 08, 2020 | Deepika.com