ആ​സ്പി​രി​ന്‍ ക​ഴി​ച്ചാ​ല്‍ കോ​വി​ഡ് സു​ഖ​പ്പെ​ടും;വാട്സ്ആപ്പ് വൈദ്യരെ വിശ്വസിക്കാമോ?

09:44 PM Nov 07, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്, ആ​സ്പി​രി​ന്‍ ക​ഴി​ച്ചാ​ല്‍ സു​ഖ​പ്പെ​ടു​മോ? കോ​വി​ഡ് എ​ന്നാ​ൽ ത്രോ​ബോ​സി​സി​ന് (ധ​മ​നി​ക​ളി​ല്‍ ര​ക്തം ക​ട്ടി​യാ​കു​ന്ന രോ​ഗം) കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ ആ​ണെ​ന്നും ആ​സ്പി​രി​ന്‍ ക​ഴി​ച്ചാ​ല്‍ സു​ഖ​പ്പെ​ടു​മെ​ന്നു​മാ​ണ് ചി​ല "വൈ​ദ്യ​ന്‍'​മാ​രു​ടെ പ്ര​ച​ര​ണം. വാ​ട്‌​സ്ആ​പ്പി​ലൂ​ടെ​യു​ള്ള സ​ന്ദേ​ശം ഇ​തി​ന​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ഇ​തി​ല്‍ എ​ന്തെ​ങ്കി​ലും സ​ത്യ​മു​ണ്ടോ? ഇ​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. കോ​വി​ഡി​ന് നാ​ളി​തു​വ​രെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കോ​വി​ഡി​ന് മ​രു​ന്ന് എ​ന്ന നി​ല​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​വ എ​ല്ലാം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളാ​ണ്.

ഇ​ത്ത​രം വ്യാ​ജ​വൈ​ദ്യ​ന്‍​മാ​രു​ടെ ഉ​പ​ദേ​ശ​ങ്ങ​ളി​ല്‍ വീ​ണ് ആ​രോ​ഗ്യം ന​ശി​പ്പി​ക്ക​രു​ത്- കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഫാ​ക്ട് ചെ​ക്ക് വി​ഭാ​ഗ​മാ​യ പി​ഐ​ബി അ​റി​യി​ച്ചു.