യ​ശ്വ​വ​ർ​ധ​ൻ കു​മാ​ർ സി​ൻ​ഹ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു

09:15 PM Nov 07, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: യ​ശ്വ​വ​ർ​ധ​ൻ കു​മാ​ർ സി​ൻ​ഹ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ മു​ന്നി​ലാ​ണ് മു​ൻ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ യ​ശ്വ​വ​ർ​ധ​ൻ കു​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റ​ത്.

യു​കെ​യി​ലും ശ്രീ​ല​ങ്ക​യി​ലും ഇ​ന്ത്യ​യു​ടെ ഹൈ​ക്ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു യ​ശ്വ​ന്ത് കു​മാ​ർ. മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​യി അ​ദ്ദേ​ഹ​ത്തി​ന് മൂ​ന്നു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി ഉ​ണ്ട്.

സി​ൻ​ഹ​യ്ക്കു പു​റ​മേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഉ​ദ​യ് മ​ഹു​ർ​ക​ർ, മു​ൻ ലേ​ബ​ർ സെ​ക്ര​ട്ട​റി ഹീ​ര ലാ​ൽ സ​മ​രി​യ, മു​ൻ ഡെ​പ്യൂ​ട്ടി കം​പ്ട്രോ​ള​ർ ആ​ന്‍റ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ സ​രോ​ജ് പു​ഹാ​നി എ​ന്നി​വ​രെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ​മാ​രാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​രും ചു​മ​ത​ല​യേ​റ്റു. ഇ​തോ​ടെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ എ​ണ്ണം ഏ​ഴാ​യി.