തൃശൂർ: ജില്ലയിൽ ശനിയാഴ്ച 864 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 853 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ആറു പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവരാണ്.
ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 423 പേർ രോഗമുക്തരായി. ജില്ലയിൽ നിലവിൽ 10,109 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 45,832 ആണ്. 35,376 പേർ ആകെ രോഗമുക്തരായി.
രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 68 പുരുഷൻമാരും 53 സ്ത്രീകളും പത്ത് വയസിനു താഴെ 31 ആൺകുട്ടികളും 32 പെൺകുട്ടികളുമുണ്ട്.
തൃശൂരിൽ 864 പേർക്ക് കോവിഡ്; 423 പേർ രോഗമുക്തരായി
07:51 PM Nov 07, 2020 | Deepika.com