ഏ​ഡ​ൻ ഹ​സാ​ർ​ഡി​നും ക​സി​മി​റോ​യ്ക്കും കോ​വി​ഡ്

05:13 PM Nov 07, 2020 | Deepika.com
മാ​ഡ്രി​ഡ്: റ​യ​ൽ മാ​ഡ്രി​ഡ് താ​ര​ങ്ങ​ളാ​യ ഏ​ഡ​ൻ ഹ​സാ​ർ​ഡി​നും ക​സി​മി​റോ​യ്ക്കും കോ​വി​ഡ്. ഇ​തോ​ടെ ഇ​രു​വ​രും സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വ​ശി​ച്ചു.

വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തോ​ടെ 29 കാ​ര​നാ​യ ബെ​ൽ​ജി​യം സ്ട്രൈ​ക്ക​റും 28കാ​ര​നാ​യ ബ്ര​സീ​ൽ മ​ധ്യ​നി​ര താ​ര​വും ഞാ​യ​റാ​ഴ്ച വ​ല​ൻ​സി​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഉ​ണ്ടാ​വി​ല്ല.

ഈ ​ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ റ​യ​ലി​ന്‍റെ ബ്ര​സീ​ൽ പ്ര​തി​രോ​ധ താ​രം ഇ​ദ​ർ മി​ലി​റ്റാ​വോ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.