കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി. കമറുദ്ദീനെ അറസ്റ്റ് ചെയ്തു. മൂന്നു കേസിലാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
കമറുദ്ദീനെതിരേ നിരവധി തെളിവ് ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എഎസ്പി പി. വിവേക് കുമാര്‍ മാധ്യമങ്ങളോടു നേരത്തേ പറഞ്ഞിരുന്നു. 15 കോടിയുടെ തട്ടിപ്പ് നടന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളെയും ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ശനിയാഴ്ച രാവിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് കമറുദ്ദീനെ ചോദ്യം ചെയ്തത്. 109 വഞ്ചനാ കേസുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീൻ അറസ്റ്റിൽ
04:37 PM Nov 07, 2020 | Deepika.com