ഇ​സ്രോ​യു​ടെ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം വിക്ഷേപണം; കൗണ്ട്ഡൗൺ നിർത്തിവച്ചു

03:13 PM Nov 07, 2020 | Deepika.com
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ)​യു​ടെ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഇ​ഒ​എ​സ്-01 വി​ക്ഷേ​പ​ണ​ത്തി​നു​ള്ള കൗ​ണ്ട്ഡൗ​ൺ നി​ർ​ത്തി​വ​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നാ​ണ് കൗ​ണ്ട്ഡൗ​ൺ നി​ർ​ത്തി​യ​ത്. അ​ഞ്ചു മി​നി​റ്റു നേ​ര​ത്തേ​ക്കാ​ണ് നി​ർ​ത്തി​വ​ച്ച​ത്.

വിക്ഷേപണത്തിന് 15 മിനിറ്റ് ബാക്കി നിൽക്കെയാണ് കൗണ്ട്ഡൗൺ നിർത്തിയത്. മേഖലയിൽ ഇടിയോട് കൂടിയ കനത്തമഴയാണ് പെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.02ന് ​സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്ന് വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.​വി​ക്ഷേ​പ​ണ​ത്തി​നാ​യു​ള്ള കൗ​ണ്ട്ഡൗ​ണ്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 1.02ന് ​ആ​രം​ഭി​ച്ച​താ​യി ഇ​സ്രോ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു.

ഇ​ഒ​എ​സ്-01​നൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഒ​ൻ​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ളും പി​എ​സ്എ​ൽ​വി-​സി49 റോ​ക്ക​റ്റ് ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കും. പി​സ്എ​ൽ​വി​യു​ടെ 51-ാം ദൗ​ത്യ​മാ​ണ് ഇ​ത്. കൃ​ഷി, വ​ന​വ​ത്ക​ര​ണം, ദു​ര​ന്ത​നി​വാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് ഇ​ഒ​എ​സ്-01 പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ഇ​സ്രോ അ​റി​യി​ച്ചു.