ജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച്, കത്വ ജില്ലകളിലെ നിയന്ത്രണരേഖയിലാണ് പാക് സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തിയത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ശനിയാഴ്ച പുലർച്ചെ മുതലാണ് ആക്രമണം തുടങ്ങിയത്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. അതേസമയം, വീടുകൾക്കു നേരെയുണ്ടായ ഷെല്ലാക്രമണത്തെ തുടർന്ന് കത്വയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: കനത്ത ഷെല്ലാക്രമണം; തിരിച്ചടിച്ച് സൈന്യം
02:26 PM Nov 07, 2020 | Deepika.com