ബാ​ലു​ശേ​രി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ആ​റ് വ​യ​സു​കാ​രി​യു​ടെ ചി​കി​ത്സാ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു

02:27 PM Nov 07, 2020 | Deepika.com
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​യാ​യ ആ​റ് വ​യ​സു​കാ​രി​യു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യെ​പ്പ​റ്റി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ തേ​ടി​യെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.