"ഇ​തൊ​രു സു​വ​ർ​ണാ​വ​സ​രം'; ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച​തി​ൽ പ്ര​തി​ക​രി​ച്ച് ജ​ലീ​ൽ

01:30 PM Nov 07, 2020 | Deepika.com
മ​ല​പ്പു​റം: ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റം​സ് വി​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. സ​ത്യം ബോ​ധി​പ്പി​ക്കാ​നു​ള്ള സു​വ​ര്‍​ണാ​വ​സ​ര​മാ​യി താ​ന്‍ ഇ​തി​നെ കാ​ണു​ന്നു​വെ​ന്ന് ജ​ലീ​ല്‍ പ​റ​ഞ്ഞു. ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് താ​ന്‍ ഹാ​ജ​രാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഖു​ര്‍​ആ​ന്‍ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ലെ​ത്താ​ന്‍ ജ​ലീ​ലി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. നേ​ര​ത്തെ എ​ന്‍​ഐ​എ​യും ഇ​ഡി​യും ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.