ബൈ​ഡ​ൻ ജ​യി​ച്ചെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

12:43 PM Nov 07, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ജോ ​ബൈ​ഡ​ൻ വി​ജ​യ​ത്തോ​ട് അ​ടു​ക്ക​വെ വി​ട്ടു​കൊ​ടു​ക്കാ​തെ എ​തി​ർ​സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ്. ബൈ​ഡ​ൻ വി​ജ​യി​ച്ചെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. നി​യ​മ​യു​ദ്ധ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്. വോ​ട്ടെ​ടു​പ്പു​ക​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബൈ​ഡ​ൻ ജ​യ​ത്തോ​ട​ടു​ക്കു​ന്ന വേ​ള​യി​ൽ യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ബൈ​ഡ​ന്‍റെ വീ​ടി​ന് മു​ക​ളി​ല്‍ വി​മാ​നം പ​റ​ക്കു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സു​ര​ക്ഷാ ചു​മ​ത​ല സീ​ക്ര​ട്ട് സ​ർ​വീ​സി​നാ​ണ്.