സിപിഎം നേതാവ് കുഴഞ്ഞുവീണു മരിച്ചു
12:33 PM Nov 07, 2020 | Deepika.com
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് കുഴഞ്ഞുവീണു മരിച്ചു. വളനാട് ലോക്കൽ സെക്രട്ടറി ഡി.എം. ബാബുവാണ് മരിച്ചത്. തെരഞ്ഞെടുപ്പ് ആലോചനാ യോഗത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.