‌ബാ​ലു​ശേ​രി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ആ​റ് വ​യ​സു​കാ​രി​യെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു

12:21 PM Nov 07, 2020 | Deepika.com
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ ആ​റ് വ​യ​സു​കാ​രി​യെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു. കു​ട്ടി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.

കു​ട്ടി​ക്ക് വി​ദ​ഗ്ദ ചി​കി​ത്സ ന​ൽ​കാ​ൻ വേ​ണ്ട സം​വി​ധാ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ദ​ഗ്ദ സം​ഘ​മാ​ണ് ചി​കി​ത്സ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കും. കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്തു ന​ൽ​കും. വി​ശ​ദ​മാ​യ റി​പ്പോ‍​ർ​ട്ട് കൈ​മാ​റാ​ൻ പൊ​ലീ​സി​നോ​ടും ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.