300 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ക്കു​മെന്ന് ജോ ​ബൈ​ഡ​ൻ

12:29 PM Nov 07, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: 300 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡൻ. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ​ഫ​ലം ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​യ ചി​ത്രം ന​ല്‍​കു​ന്നു. ഞ​ങ്ങ​ള്‍ വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്നും ബൈ​ഡ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

24 മ​ണി​ക്കൂ​ര്‍ മു​ൻ​പ് വ​രെ ജോ​ര്‍​ജി​യ​യി​ലും പെ​ന്‍​സി​ല്‍​വാ​നി​യ​യി​ലും ഞ​ങ്ങ​ൾ പി​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍ മു​ന്നി​ലാ​ണ്. നെ​വാ​ഡ​യി​ലും അ​രി​സോ​ണ​യി​ലും വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. നെ​വാ​ഡയില്‍ ഭൂ​രി​പ​ക്ഷം ഇ​ര​ട്ടി​യാ​യി. മുന്നൂറിലേ​റെ ഇ​ല​ക്ട​റ​ല്‍ വോ​ട്ടു നേ​ടി വി​ജ​യി​ക്കാ​ന്‍ പോ​കു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ഞ​ങ്ങ​ള്‍ വി​ജ​യി​ക്കും.

2016ല്‍ ​ത​ക​ര്‍​ന്ന നീ​ല മ​തി​ല്‍ രാ​ജ്യ​ത്ത് ലീ​ണ്ടും പു​നഃ​സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​രി​സോ​ണ​യി​ല്‍ 24 വ​ര്‍​ഷ​ത്തി​നും ജോ​ര്‍​ജി​യ​യി​ല്‍ 28 വ​ര്‍​ഷ​ത്തി​നും ശേ​ഷ​മാ​ണ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി ആ​ധി​പ​ത്യം നേ​ടു​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പി​രി​മു​റു​ക്കം കൂ​ടു​ത​ലാ​ണെ​ന്ന് അ​റി​യാം. എ​ങ്കി​ലും ശാ​ന്ത​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്. നി​ങ്ങ​ളു​ടെ വോ​ട്ടും എ​ണ്ണും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​മ്മ​ള്‍ എ​തി​രാ​ളി​ക​ളാ​ണ്, ശ​ത്രു​ക്ക​ള​ല്ലെ​ന്നും ട്രം​പി​നോ​ട് ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

ബൈ​ഡ​ന് ഇ​തു​വ​രെ 264 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ട്രം​പി​ന് 214 വോ​ട്ടും. 270 വോ​ട്ടു​ക​ളാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്.