തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് അസിസ്റ്റൻഡ് കമ്മീഷണർക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസ് അയച്ചു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ സെക്രട്ടറിയുടെ നടപടി.
ലൈഫ് പദ്ധതി ഫയലുകൾ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകൾ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിയമസഭ സെക്രട്ടറി ആരോപിച്ചു.
ഇഡി ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് ഇഡിയോട് വിശദീകരണം തേടാൻ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്.
ലൈഫ് മിഷനിലെ ഇടപെടൽ; ഇഡി അസി. കമ്മീഷണർക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്
11:14 AM Nov 07, 2020 | Deepika.com