കട്ടപ്പന: നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലിൽ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ജീവനക്കാർക്കെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് അച്ഛൻ മനോജ് ആരോപിച്ചു.
തന്റെ മകനെതിരായ കേസിന് പിന്നിൽ പെൺകുട്ടിയുടെ പോലീസുകാരനായ ബന്ധുവാണ് പ്രവർത്തിച്ചത്. ഇതിൽ ബിജെപിയുടെ രാഷ്ട്രീയക്കളി ഉണ്ടെന്നും മനോജ് പറഞ്ഞു. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മനോജ് വ്യക്തമാക്കി.
"ജയിൽ ജീവനക്കാർ മകനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി'; നരിയംപാറ പീഡനക്കേസ് പ്രതിയുടെ അച്ഛൻ
10:52 AM Nov 07, 2020 | Deepika.com