ത​ക​ർ​ത്ത​ടി​ച്ച് സ്റ്റോ​യി​നി​സ്, പൃ​ഥ്വി ഷാ; ​ബാം​ഗ്ലൂ​രി​ന് 197 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

09:36 PM Oct 05, 2020 | Deepika.com
ദു​ബാ​യ്: ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രെ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​ന് 197 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 196 റ​ൺ​സെ​ടു​ത്തു. 26 പ​ന്തി​ല്‍ നി​ന്ന് പു​റ​ത്താ​കാ​തെ ര​ണ്ടു സി​ക്‌​സും ആ​റ് ഫോ​റു​മ​ട​ക്കം 53 റ​ണ്‍​സെ​ടു​ത്ത മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സാ​ണ് ടോ​പ് സ്കോ​റ​ർ.

ഡ​ൽ​ഹി​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. 6.4 ഓ​വ​റി​ല്‍ 68 റ​ണ്‍​സ് ചേ​ര്‍​ത്ത ശേ​ഷ​മാ​ണ് പൃ​ഥ്വി ഷാ - ​ശി​ഖ​ര്‍ ധ​വാ​ന്‍ ഓ​പ്പ​ണിം​ഗ് സ​ഖ്യം പി​രി​ഞ്ഞ​ത്. 23 പ​ന്തി​ല്‍ നി​ന്ന് ര​ണ്ടു സി​ക്‌​സും അ​ഞ്ചു ഫോ​റു​മ​ട​ക്കം 42 റ​ണ്‍​സെ​ടു​ത്ത പൃ​ഥ്വി ഷാ​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. 28 പ​ന്തി​ല്‍ നി​ന്ന് 32 റ​ണ്‍​സെ​ടു​ത്ത ധ​വാ​നെ പ​ത്താം ഓ​വ​റി​ൽ ഉ​ദാ​ന​യും പു​റ​ത്താ​ക്കി.

ക്യാ​പ്റ്റ​ൻ ശ്രേ​യാ​സ് അ​യ്യ​ർ(13 പ​ന്തി​ൽ 11) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങി. പി​ന്നാ​ലെ ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന റി​ഷ​ഭ് പ​ന്ത്-​സ്റ്റോ​യി​നി​സ് കൂ​ട്ടു​കെ​ട്ടാ​ണ് ഡ​ൽ​ഹി​ക്ക് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 25 പ​ന്തി​ൽ 37 റ​ൺ​സെ​ടു​ത്ത പ​ന്തി​നെ മു​ഹ​മ്മ​ദ് സി​റാ​ജ് പു​റ​ത്താ​ക്കി. ഏ​ഴു പ​ന്തി​ൽ 11 റ​ൺ​സു​മാ​യി ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

ബാം​ഗ്ലൂ​രി​ൽ ആ​ദം സാം​പ​യ്ക്ക് പ​ക​രം മോ​യി​ന്‍ അ​ലി​യും ഗു​ര്‍​കീ​ര​ത് സിം​ഗി​ന് പ​ക​രം മു​ഹ​മ്മ​ദ് സി​റാ​ജും ഇ​ടം​പി​ടി​ച്ചു. പ​രി​ക്കേ​റ്റ അ​മി​ത് മി​ശ്ര​യ്ക്ക് പ​ക​രം അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ ഡ​ൽ​ഹി ടീ​മി​ൽ ക​ളി​ക്കു​ന്ന​ത്.