ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം: 20,000 കോ​ടി രൂ​പ തി​ങ്ക​ളാ​ഴ്ച രാ​ത്രി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് നി​ർ​മ​ല സീ​താ​രാ​മ​ൻ

09:18 PM Oct 05, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഈ ​വ​ര്‍​ഷ​ത്തെ ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ഷ്ട​പ​രി​ഹാ​ര സെ​സ് 20,000 കോ​ടി രൂ​പ തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍. ന​ഷ്ട​പ​രി​ഹാ​ര സെ​സ് 2022 ജൂ​ണി​ന​പ്പു​റം നീ​ട്ടാ​നും ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു.‌

42-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ നി​ർ​മ​ല സീ​താ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് താക്കൂ​ര്‍, സം​സ്ഥാ​ന- കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​സ സെ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.