ഹാ​ത്ര​സ് പെ​ണ്‍​കു​ട്ടി​ക്ക് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച ക​നി​മൊ​ഴി ക​സ്റ്റ​ഡി​യി​ൽ

07:54 PM Oct 05, 2020 | Deepika.com
ചെ​ന്നൈ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ത്ര​സി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് പെ​ണ്‍​കു​ട്ടി​ക്കു നീ​തി ആ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ ഡി​എം​കെ എം​പി ക​നി​മൊ​ഴി ക​സ്റ്റ​ഡി​യി​ൽ.

ചെ​ന്നൈ​യി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ചു​കൊ​ണ്ടു മാ​ർ​ച്ച് ന​ട​ത്തി​യ​തി​നാ​ണു ക​നി​മൊ​ഴി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ലേ​ക്കാ​യി​രു​ന്നു ക​നി​മൊ​ഴി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും മാ​ർ​ച്ച്.

ഹാ​ത്ര​സ് സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണം സു​പ്രീം കോ​ട​തി ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി​യോ​ടും പ്രി​യ​ങ്ക ഗാ​ന്ധി​യോ​ടും യു​പി സ​ർ​ക്കാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്നും ഡി​എം​കെ ആ​വ​ശ്യ​പ്പെ​ട്ടു.