കൊച്ചി: ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. ടൈറ്റാനിയത്തിലെ തൊഴിലാളി യൂണിയന് നേതാവ് എസ്. ജയനാണ് ഹര്‍ജി നല്‍കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 120 കോടിയുടെ അഴിമതി നടന്നുവെന്നാണ് പരാതി. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ടൈറ്റാനിയം കേസ് ഏറ്റെടുക്കാന്‍ ഇതു വരെ തയാറിയിട്ടില്ല. ഇക്കാര്യം ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ആരോപണ വിധേയരായിട്ടുള്ളതാണ് ടൈറ്റാനിയം കേസ്. വിജിലന്‍സ് ശിപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
ടൈറ്റാനിയം കേസ്: സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
07:30 PM Oct 05, 2020 | Deepika.com