ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ ആ​റ​ര ല​ക്ഷ​ത്തി​ലേ​ക്ക്; 5,395 പു​തി​യ കേ​സു​ക​ൾ

07:03 PM Oct 05, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച പു​തി​യ​താ​യി 5,395 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 62 പേ​രാ​ണ് ഇ​ന്ന് മാ​ത്രം രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 6,25,391 ആ​യി. 9,846 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ചു.

45,881 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 5,69,664 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.