കൽപ്പറ്റ: വയനാട് ജില്ലയിൽ തിങ്കളാഴ്ച 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 90 പേർ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 26 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4114 ആയി. 3051 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയ്ക്കിടെ മരണപ്പെട്ടവർ 23.
നിലവിൽ 1040 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 268 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 29 പേർ ഇതര ജില്ലകളിൽ ചികിത്സയിലാണ്.
വയനാട്ടിൽ 31 പേരിൽ ഒതുങ്ങി കോവിഡ് വ്യാപനം; 1040 രോഗികൾ ചികിത്സയിൽ
06:42 PM Oct 05, 2020 | Deepika.com