എ​റ​ണാ​കു​ള​ത്ത് 705 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 587 പേ​ർ​ക്കും രോ​ഗബാ​ധ സ​ന്പ​ർ​ക്ക​ത്തി​ൽ

06:23 PM Oct 05, 2020 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 705 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ 18, സ​ന്പ​ർ​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 587, ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ർ 68, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 19, ഐ​എ​ൻ​എ​ച്ച്എ​സ് 13 എ​ന്നി​ങ്ങ​നെ​യാ​ണു രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്.

236 പേ​ർ രോ​ഗ മു​ക്തി നേ​ടി. ഇ​തി​ൽ 234 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 2 പേ​ർ മ​റ്റ് ജി​ല്ല​ക്കാ​രു​മാ​ണ്. 1887 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1921 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 26795 ആ​ണ്. ഇ​തി​ൽ 25032 പേ​ർ വീ​ടു​ക​ളി​ലും 153 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1610 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

207 പേ​രെ ആ​ശു​പ​ത്രി​യി​ൽ/ എ​ഫ്എ​ൽ​ടി​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ൽ/ എ​ഫ്എ​ൽ​റ്റി​സി​ക​ളി​ൽ​നി​ന്ന് 176 പേ​രെ തി​ങ്ക​ളാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്തു. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 10250. (ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത പോ​സ​റ്റീ​വ് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടാ​തെ).

ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 10955 ആ​ണ്. ജി​ല്ല​യി​ൽ​നി​ന്നു കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 922 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച 1339 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച അ​യ​ച്ച സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​നി 840 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.