4640 പേ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച രോ​ഗ​മു​ക്തി; ചി​കി​ത്സ​യി​ലു​ള്ള​ത് 84,873 കോ​വി​ഡ് രോ​ഗി​ക​ൾ

06:10 PM Oct 05, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4640 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.

തി​രു​വ​ന​ന്ത​പു​രം 910, കൊ​ല്ലം 283, പ​ത്ത​നം​തി​ട്ട 102, ആ​ല​പ്പു​ഴ 387, കോ​ട്ട​യം 400, ഇ​ടു​ക്കി 61, എ​റ​ണാ​കു​ളം 236, തൃ​ശൂ​ർ 285, പാ​ല​ക്കാ​ട് 327, മ​ല​പ്പു​റം 757, കോ​ഴി​ക്കോ​ട് 507, വ​യ​നാ​ട് 90, ക​ണ്ണൂ​ർ 130, കാ​സ​ർ​ഗോ​ഡ് 165 എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്.

ഇ​തോ​ടെ 84,873 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 1,49,111 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്ത് 5042 പേ​ർ​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം 705, തി​രു​വ​ന​ന്ത​പു​രം 700, കോ​ഴി​ക്കോ​ട് 641, മ​ല​പ്പു​റം 606, കൊ​ല്ലം 458, തൃ​ശൂ​ർ 425, കോ​ട്ട​യം 354, ക​ണ്ണൂ​ർ 339, പാ​ല​ക്കാ​ട് 281, കാ​സ​ർ​ഗോ​ഡ് 207, ആ​ല​പ്പു​ഴ 199, ഇ​ടു​ക്കി 71, വ​യ​നാ​ട് 31, പ​ത്ത​നം​തി​ട്ട 25 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

23 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 859 ആ​യി. ഇ​തു കൂ​ടാ​തെ​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 29 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 102 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. 4338 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 450 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,696 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.