തിരുവനന്തപുരം: സംസ്ഥാനത്തു നാലു പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ വോർക്കാഡി (കണ്ടെയ്ൻമെന്റ് സോണ്‍ വാർഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂർ (2), മലപ്പുറം കരുവാർകുണ്ട് (2, 8, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഏഴു പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 722 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,58,446 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,27,942 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 30,504 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,964 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാലു ഹോട്ട്സ്പോട്ടുകൾ കൂടി; 2.58 ലക്ഷം പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ
06:17 PM Oct 05, 2020 | Deepika.com