മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയിൽ കുതിപ്പ്. ബിഎസ്ഇ സെൻസെക്സ് 276.65 പോയിന്റ് നേട്ടത്തിൽ 38,973.70ലും നിഫ്റ്റി 86.40 പോയിന്റ് ഉയർന്ന് 11,503.40ലും ക്ലോസ് ചെയ്തു.
ബിഎസ്ഇയിലെ 1461 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. 1213 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അതേസമയം, 173 ഓഹരികള്‍ക്ക് മാറ്റമില്ല.
ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീൽ, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. ബജാജ് ഫിന്‍സര്‍വ്, ഗെയിൽ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
സെന്‍സെക്സ് 276 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,500ന് മുകളിലെത്തി
05:24 PM Oct 05, 2020 | Deepika.com