സ​ന്ദീ​പ് നാ​യ​രു​ടെ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്നു

03:41 PM Oct 05, 2020 | Deepika.com
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ സ​ന്ദീ​പ് നാ​യ​രു​ടെ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്നു. ആ​ലു​വ ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ര​ഹ​സ്യ​മൊ​ഴി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് കാ​ണി​ച്ച് സ​ന്ദീ​പ് നാ​യ​ർ എ​ൻ​ഐ​എ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ൻ​ഐ​എ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സി​ആ​ർ​പി​സി 164 പ്ര​കാ​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​സി​ലെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും തു​റ​ന്ന് പ​റ​യാ​ന്‍ ത​യാ​റാ​ണെ​ന്നും സ​ന്ദീ​പ് അ​റി​യി​ച്ചി​രു​ന്നു. ഭാ​വി​യി​ല്‍ ഈ ​മൊ​ഴി ത​നി​ക്കെ​തി​രാ​യ തെ​ളി​വാ​കു​മെ​ന്ന ബോ​ധ്യ​ത്താ​ലെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സ​ന്ദീ​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.