ന്യൂഡൽഹി: ഹത്രാസ് സംഭവത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാജ്ഘട്ടിൽ സത്യഗ്രഹമിരുന്ന കോൺഗ്രസ് പ്രവർത്തകരെ പോലീസ് പുറത്താക്കി.
ഡൽഹി പിസിസി അധ്യക്ഷൻ അനിൽ കുമാർ ചൗധരിയേയും സംഘത്തേയുമാണ് പോലീസ് പുറത്താക്കിയത്. കോണ്‍ഗ്രസ് നേതാക്കൾക്കെതിരേയുള്ള പോലീസ് അതിക്രമങ്ങളിലും സത്യഗ്രഹം നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു.
ഹത്രാസ് കേസിൽ ജുഡീഷല്‍ അന്വേഷണം വേണം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണം, ഹത്രാസ് ജില്ലാ മജിസ്ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം.
രാജ്ഘട്ടിൽനിന്നും കോണ്‍ഗ്രസ് പ്രവർത്തകരെ പുറത്താക്കി
12:43 PM Oct 05, 2020 | Deepika.com