തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങൾ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ബിജെപിയും കോൺഗ്രസും ഉപേക്ഷിക്കാൻ തയാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
നാടിന്റെ സമാധാനം തകർക്കുന്ന ആർഎസ്എസ്/ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവയ്ക്കാൻ തയാറാവണമെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കുന്നംകുളത്ത് സനൂപിനെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കേ ബിജെപിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണെന്നും കോടിയേരി പറഞ്ഞു.
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂർച്ചയാൽ ഇല്ലാതാക്കാമെന്ന ആർഎസ്എസ് /ബിജെപി-കോൺഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തിൽ സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ സനൂപടക്കം നാല് സിപിഎം പ്രവർത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്. ബിജെപിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു.
ആ പാർട്ടികളിലെ നേതാക്കൻമാർ ക്രിമിനലുകളായ പ്രവർത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നുവെന്നും ഗൂഢാലോചനകൾ നടത്തുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സിപിഎമ്മുകാരുടെ ആത്മസംയമനത്തെ വെല്ലുവിളിക്കരുതെന്ന് കോടിയേരി
01:37 PM Oct 05, 2020 | Deepika.com