ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്നതിനോടൊപ്പം മരണനിരക്കും വർധിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 903 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയിൽ കോവിഡ് മരണം 1,02,685 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 66,23,816 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,442 പേർക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. 9,34,427 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്.
രാജ്യത്ത് ഒറ്റദിവസം 74,442 പേർക്ക് കോവിഡ്; 903 മരണം
09:40 AM Oct 05, 2020 | Deepika.com