കോൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനസ് ജില്ലയിൽ ബിജെപി കൗൺസിലർ വെടിയേറ്റു മരിച്ചു. തിറ്റഗഡ് മുനിസിപ്പാലിറ്റി കൗൺസിലർ മനീഷ് ശുക്ല ആണ് കൊല്ലപ്പെട്ടത്.
ബരാക്പോര്‍ മേഖലയിലെ തിറ്റഗഡ് പോലീസ് സ്റ്റേഷനിൽ പരിധിയിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. ശുക്ലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ആവശ്യപ്പെട്ടു.
ബംഗാളിൽ ബിജെപി കൗൺസിലർ വെടിയേറ്റു മരിച്ചു
08:08 AM Oct 05, 2020 | Deepika.com