കൊച്ചി: ഡിവൈഎസ്പിയുടെ പേരിൽ വ്യാജഫേസ് ബുക്ക് അക്കൗണ്ട്. എറണാകുളം റൂറലിലെ നാർക്കോട്ടിക് ഡിവൈഎസ്പി മധു ബാബുവിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രചരിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട സ്വദേശിയാണ് എറണാകുളം റൂറലിലെ നാർക്കോട്ടിക് ഡിവൈഎസ്പി മധു ബാബു. മധു ബാബു രാഘവ് എന്ന പേരിൽ ഈ കാണുന്നത് ഇദ്ദേഹത്തിന്റെ യഥാർഥ ഫേസ്ബുക്ക് അക്കൗണ്ടാണ്.
രണ്ട് ദിവസം മുൻപാണ് മറ്റൊരു അക്കൗണ്ട് മധു ബാബുവിന്റെ പേരിൽ ഫേസ്ബുക്കിൽ വന്നത്. മധു ബാബു രാഘവ് എന്ന് തന്നെ പേരുള്ള ഈ വ്യാജ അക്കൗണ്ടിൽ ഡിവൈഎസ്പി എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഈ അക്കൗണ്ടിൽ 37 സുഹൃത്തുക്കളുമായി.
ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഡിവൈഎസ്പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
08:11 AM Oct 05, 2020 | Deepika.com