സി​പി​എം നേ​താ​വി​നെ കു​ത്തി​ക്കൊ​ന്നു; മൂന്നു പേ​ർ​ക്ക് വെ​ട്ടേ​റ്റു

03:38 AM Oct 05, 2020 | Deepika.com
കു​ന്നം​കു​ളം: തൃ​ശൂ​ർ ചി​റ്റി​ല​ങ്ങാ​ട്ട് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കു​ത്തി​ക്കൊ​ന്നു. പു​തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു. സ​നൂ​പ് (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മൂ​ന്നു പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ‌ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തി​നെ ചി​റ്റി​ല​ങ്ങാ​ട് എ​ത്തി​ച്ച് സ​നൂ​പും സം​ഘ​വും തി​രി​ച്ചു​വ​രു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പ​തി​യി​രു​ന്ന് വാ​ളും ക​ത്തി​യു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സി​പി​എം പ​റ​ഞ്ഞു.

അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച​തെ​ന്നു ക​രു​തു​ന്ന കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി‍​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി.