ഹ​രി​യാ​ന​യി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല; രാ​ഹു​ലി​നെ ഉ​ന്ന​മി​ട്ട് ഖ​ട്ടാ​ർ

06:07 PM Oct 04, 2020 | Deepika.com
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​ർ. ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഹ​രി​യാ​ന​യി​ൽ എ​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഖ​ട്ടാ​റി​ന്‍റെ പ്ര​തി​ക​ര​ണം.

രാ​ഹു​ൽ ക​ർ​ഷ​ക​ർ​ക്കാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നു​മ​റി​യി​ല്ലെ​ന്നും ഖ​ട്ടാ​ർ ആ​രോ​പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല. അ​തു​കൊ​ണ്ട് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്ത് സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ന​ട​ക്കു​ക​യാ​ണെ​ന്നും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വ​ന്നാ​ലും ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഖ​ട്ടാ​ർ വ്യ​ക്ത​മാ​ക്കി.

പ​ഞ്ചാ​ബ്, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ന്ന് ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രാ​ഹു​ൽ പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​വ​സാ​ന ദി​വ​സ​മാ​കും ഹ​രി​യാ​ന​യി​ൽ രാ​ഹു​ൽ എ​ത്തു​ന്ന​ത്. കൈ​ഥ​ൽ, പി​പ്ലി എ​ന്നി​വ​ട​ങ്ങി​ലെ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളി​ൽ രാ​ഹു​ൽ സം​സാ​രി​ക്കു​മെ​ന്ന് ഹ​രി​യാ​ന പി​സി​സി നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു.