ഡിവൈഎസ്പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; കേസെടുത്തു
02:13 PM Oct 04, 2020 | Deepika.com
കൊച്ചി: ഡിവൈഎസ്പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. എറണാകുളം റൂറലിലെ നാർക്കോട്ടിക് ഡിവൈഎസ്പി മധു ബാബുവിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. മധു ബാബു നൽകിയ പരാതിയിൽ ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.