ഐ ​ഫോ​ൺ വി​വാ​ദം; സ​ന്തോ​ഷ് ഈ​പ്പ​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി ചെ​ന്നി​ത്ത​ല

12:40 PM Oct 04, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ​പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഐ ​ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.

സ​ന്തോ​ഷ് ഈ​പ്പ​ന് തി​ങ്ക​ളാ​ഴ്ച വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. നേ​ര​ത്തെ ഫോ​ണ്‍ ആ​രു​ടെ കൈ​വ​ശ​മാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​ത്ത​ല ഡി​ജി​പി​ക്ക് ക​ത്ത് ന​ല്‍​കി​യി​​രു​ന്നു. ഇ​തി​ന് മ​റു​പ​ടി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ​യോ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​നെ​യോ സ​മീ​പി​ക്കാ​നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ തീ​രു​മാ​നം.

ഇ​ക്കാ​ര്യ​ത്തെ പ​റ്റി നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ചെ​ന്നി​ത്ത​ല ച​ര്‍​ച്ച ന​ട​ത്തി.