ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് ഹ​ത്രാ​സി​ലേ​ക്ക്; പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കും

10:44 AM Oct 04, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് സ​ന്ദ​ര്‍​ശി​ക്കും. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദും ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് ഹ​ത്രാ​സി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന. യു​പി പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഉ​യ​ര്‍​ന്ന് വ​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു.