ഹ​ത്രാ​സ് കൂ​ട്ട​മാ​ന​ഭം​ഗം; കേ​സ് സി​ബി​ഐ​ക്ക്

10:13 PM Oct 03, 2020 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട കേ​സ് സി​ബി​ഐ​ക്ക്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ടു​ക​യും ബ​ന്ധു​ക്ക​ളെ ബ​ന്ദി​ക​ളാ​ക്കി യു​പി പോ​ലീ​സ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​തി​നു​മെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്.

കേ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​മെ​ന്നും യു​പി പോ​ലീ​സി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ഇ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു.