മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി

08:41 PM Oct 03, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

മാ​ധ്യ​മ​ങ്ങ​ളെ കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ല.​ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ക​ട​ന്നു ക​യ​റ്റ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍. മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​തു​പോ​ലെ അ​സ​ഹി​ഷ്ണു​ത കാ​ട്ടി​യ മു​ഖ്യ​മ​ന്ത്രി കേ​ര​ള ച​രി​ത്ര​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.